Joomla TemplatesBest Web HostingBest Joomla Hosting
Home

Blog Frontpage

Music : Importance and Power - Rev. Ninu Chandy

മനുഷ്യ മനസ്സുകള്‍ കീഴടക്കുന്നതിന് സംഗീതത്തിനുള്ള ശക്തിയും സ്വാധീനവും നമുക്കറിവുള്ള കാര്യമാണ്. ഏതു പ്രായത്തിലുള്ളവര്‍ക്കും ഹൃദ്യതയും സന്തോഷവും പകരുന്നതിനു മാത്രമല്ല, അവരുടെ വൈകാരികവും മാനസികവും ബൗദ്ധികവും ആത്മികവുമായ മണ്ഡലങ്ങളെ സ്വാധീനിക്കുവാനും സംഗീതത്തിനു കഴിയും. കുഞ്ഞുങ്ങളുടെ ക്രിസ്തീയ വിദ്യാഭ്യാസ ശുശ്രൂഷയില്‍ സംഗീതത്തിന്റെ സ്വാധീനം പരിശോധിക്കുകയാണ് ഈ ലേഖനത്തിലൂടെ ശ്രമിക്കുന്നത്.

സണ്‍ഡേസ്‌കൂളുകളുടെയും വി.ബി.എസ് കളുടെയും അവിഭാജ്യ ഘടകമാണ് സംഗീതം. വിവിധ പ്രായത്തിലുള്ള കുട്ടികളുടെ അവബോധ വളര്‍ച്ച (Cognitive growth) യെ സഹായിക്കുന്ന തരത്തില്‍ ഗാനങ്ങള്‍ സംവേദനം ചെയ്യപ്പെടുന്നുണ്ടോ എന്നത് പര്യാലോചിക്കേണ്ടതാണ്. പലപ്പോഴും ഗാനപരിശീലനത്തിനുവേണ്ടി ഗാനങ്ങള്‍ ആലപിക്കുകയും, രസംകൊല്ലികളായ ഗാനങ്ങള്‍ തെരഞ്ഞെടുക്കുകയും, ഉത്സാഹം കെടുത്തിക്കളയുന്ന വിധത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന പ്രവണത ഉണ്ടോയെന്ന് സന്ദേഹിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ പരിമിത സാഹചര്യമെങ്കിലും താളബോധത്തോടും രസകരമായും ഉത്സാഹത്തോടും പങ്കാളിത്തത്തോടും സന്തോഷത്തോടും കൂടി അവ നിര്‍വ്വഹിക്കുമ്പോള്‍ കുട്ടികളില്‍ ഗാനപരിശീലനം സന്തോഷത്തിന്റെ ആഘോഷമായിത്തീരും (joy of celebration).

കാലഘട്ടത്തിന്റെ സ്വാധീനങ്ങള്‍ എല്ലാ കലാവിഭവങ്ങളിലും കടന്നുകൂടിയിട്ടുണ്ട്. ആധുനിക മാധ്യമങ്ങളില്‍ റിയാലിറ്റി ഷോ മത്സരങ്ങള്‍ കുട്ടികളില്‍ ഒരു പ്രത്യേക മത്സര മാനസികാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ശബ്ദവും താളവും ശാസ്ത്രീയ അപഗ്രഥനവും ഒക്കെ ഇത്തരം പരിപാടികളിലെ നല്ല അംശങ്ങളായി കാണാമെങ്കിലും കുട്ടികളില്‍ ഉളവാക്കുന്ന സമ്മര്‍ദ്ദം വളരെ വലുതാണ്. പാട്ടുകള്‍ പാടുന്നതിനോടൊപ്പം നൃത്തവും ഹാസ്യവും നടനവും ഒക്കെ അറിഞ്ഞിരുന്നാലെ ഷോയുടെ ഓരോ ഘട്ടവും തരണം ചെയ്യുന്നതിന് കുട്ടികള്‍ക്ക് കഴിയൂ. ചിലപ്പോഴെങ്കിലും മുതിര്‍ന്നവര്‍ അഭിനയിച്ച രംഗങ്ങളുടെ പകര്‍പ്പ് performance പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ Dr. David Elkind അഭിപ്രായപ്പെടുന്നതുപോലെ കുട്ടികള്‍ miniature adults ആയിത്തീരുകയാണോ എന്ന് തോന്നിപ്പോകും. ഇത് സമൂഹത്തില്‍ ഉളവാക്കാന്‍ പോകുന്ന അവസ്ഥാവിശേഷം ഭയാശങ്കള്‍ ഉയര്‍ത്തുന്നുണ്ട്. തികച്ചും performance മാത്രം മാനദണ്ഡമാക്കപ്പെടുന്ന റിയാലിറ്റി ഷോകള്‍ കുട്ടികളുടെ സമഗ്രമായ വളര്‍ച്ചയല്ല ലക്ഷ്യമാക്കുന്നത്.

സണ്‍ഡേസ്‌കൂളിലെ ഗാനങ്ങള്‍ ദൈവവചനാധിഷ്ഠിതമായിരിക്കണം. ദൈവവചനം ആവര്‍ത്തിച്ച് ഗാനരൂപേണ പരിശീലിക്കപ്പെടുന്നതിലൂടെ ദൈവവചനം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതിന് ഇടയാകും. പില്‍ക്കാലത്ത് അവ ജീവിതത്തിന്റെ ശക്തമായ മൂലക്കല്ലായി പരിലസിക്കുകയും ചെയ്യും. മനസ്സില്‍ സംഗ്രഹിക്കപ്പെടുന്ന ദൈവവചനം കാലിനു ദീപവും പാതയ്ക്ക് പ്രകാശവുമായി തേജസ്സോടെ എന്നും ജ്വലിക്കുകയും ചെയ്യും. ബാലന്‍ നടക്കേണ്ടുന്ന വഴിയില്‍ അഭ്യസിപ്പിച്ചാല്‍ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല. ജീവിതത്തിന് മൂല്യബോധവും നീതിയുള്ള ലക്ഷ്യവും ദൈവിക ചിന്തയുമുള്ള തലമുറയുടെ നിര്‍മ്മിതിയാണ് ഗാനപരിശീലനത്തിലൂടെ ലക്ഷ്യംവെയ്ക്കുന്നത്.

ചെറുപ്രായത്തില്‍ ഗാനപരിശീലനത്തിലൂടെ കുട്ടികള്‍ക്ക് ദൈവത്തെ സ്തുതിക്കുന്നതിന്റെ പ്രാധാന്യം സംവേദനം ചെയ്യാവുന്നതാണ്. ആരാധനയിലൂടെ ദൈവത്തോടുള്ള ആദരവും ഭക്തിയും വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കും. ഗാനങ്ങളിലെ ആശയങ്ങള്‍, അനുതാപത്തിനും സ്തുതി സ്‌തോത്രത്തിനും സമര്‍പ്പണത്തിനും ചേരുന്നവ തിരഞ്ഞെടുത്തവതരിപ്പിച്ചാല്‍ അവ കുട്ടികളില്‍ അനുതാപത്തിനും സമര്‍പ്പണത്തിനുമുള്ള വേളകളായി പരിലസിക്കും. കുട്ടികള്‍ സമൂഹ പ്രാര്‍ത്ഥനയിലും ആരാധനയിലും ഗാനപരിശീലനത്തിലും ഏര്‍പ്പെടുന്നതുവഴി തമ്മില്‍ തമ്മിലുള്ള ബന്ധങ്ങള്‍ ദൃഢമാകുന്നതിന് കാരണമാകും. ഇത്തരം അവസരങ്ങള്‍ അന്യതാബോധം അകറ്റി പാരസ്പര്യ ബന്ധത്തിന്റെ ശക്തിയും ഊഷ്മളതയും നിലനിര്‍ത്തുന്നതിനും കാരണമാകും.

ഒത്തൊരുമിച്ച് പാട്ടുകള്‍ പാടുന്നത് അവരവര്‍ ഉള്‍പ്പെടുന്ന കൂട്ടത്തിലെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാകും. സംഘബോധത്തോടെ പ്രവര്‍ത്തിക്കുന്നതിന്റെ മഹത്വം കുട്ടികള്‍ക്ക് ബോധ്യപ്പെടുത്തുവാന്‍ അത്തരം വേളകളെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ നേതൃത്വം നല്‍കുന്നവര്‍ ശ്രദ്ധിക്കുകയും വേണം. പരസ്പര ആശ്രയബോധം ഊട്ടി ഉറപ്പിക്കുന്നതിനും ഇത്തരം സന്ദര്‍ഭങ്ങള്‍ മൂലം സാധിക്കും. യൗവന കാലഘട്ടവും കടന്ന് മുതിര്‍ന്ന പ്രായത്തിലും നിലനില്‍ക്കുന്ന കൂട്ടായ്മയുടെ സജീവതയുമുണ്ടാകും. ഏകലക്ഷ്യത്തോടെ കൂട്ടായി പ്രവര്‍ത്തിക്കുമ്പോള്‍ കൈവരിക്കാവുന്ന നന്മയും ഗാനപരിശീലനത്തിലുണ്ട്. വൈകാരികമായ തലങ്ങളെ സ്പര്‍ശിക്കുക വഴി ആത്മാവിന് നവോന്മേഷവും സ്വസ്ഥതയും കൈവരിക്കുന്നതിന് കുട്ടികള്‍ക്ക് കഴിയുന്നതുമാണ്.

ഗാനപരിശീലന കളരികള്‍ ലാഘവബുദ്ധിയോടെ കൈകാര്യം ചെയ്യേണ്ട ഒന്നല്ല. പ്രത്യുത കുട്ടികളില്‍ ആത്മാഭിമാനവും സംഘബോധവും വളര്‍ത്തി സഭയുടെയും സമൂഹത്തിന്റെ നന്മയെ ലക്ഷ്യമാക്കുവാന്‍ സാധിക്കണം. ദൈവിക സന്ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കുകവഴി അവര്‍ ദൈവവചനത്തിന്റെ ശക്തി സ്വയം അറിയുകയും വചനധാരയില്‍ സ്ഫുടം ചെയ്ത ഭാഷയുടെ പ്രയോക്താക്കളായി തീരുവാനും ഇടയാകും. ഗാനപരിശീലനം ദൈവത്തോടുള്ള ആദരവും ബഹുമാനവും വര്‍ദ്ധിച്ചുവരുന്നതിനുള്ള അവസരമായിത്തീരട്ടെ.

 

റൈറ്റ് റവ. ഗീവര്‍ഗീസ് മാര്‍ അത്താനാസ്യോസ് എപ്പിസ്‌കോപ്പാ.

 

''ന്നു ആ പ്രദേശത്തു ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍കാത്തു വെളിയില്‍ പാര്‍ത്തിരുന്നു'' (ലൂക്കോസ്: 2:8)ദൈവം മനുഷ്യനായി പിറന്ന മഹാസംഭവം പ്രഘോഷിക്കുന്ന രംഗം സുവിശേഷകനായ ലൂക്കോസ് വര്‍ണ്ണിക്കുമ്പോള്‍ 'അന്ന്' എന്നു പറഞ്ഞാണ് തുടങ്ങുന്നത്. അന്ന് എന്ന് ആരംഭിക്കുന്ന ആദ്യ വര്‍ണ്ണനയില്‍ തന്നെ ഗ്രാമീണമായ ഒരു അന്തരീക്ഷത്തിന്റെ വിശുദ്ധിയുടെ തിളക്കം വളരെ പ്രകടമാണ്. യേശുവിന്റെ ജനനത്തോടനുബന്ധിച്ചു നടക്കുന്ന ഓരോ കാര്യത്തിലും സ്വര്‍ഗ്ഗവും ഭൂമിയും സന്തോഷിക്കുന്ന ക്രിസ്തുമസിന്റെ സന്തോഷം നിറഞ്ഞു കവിയുന്നുണ്ട്. എന്നാല്‍ 'ഇന്ന്' എങ്ങനെയാണ്? ഇന്ന് ക്രിസ്തുമസ് പോലും കമ്പോളവല്‍ക്കരിക്കപ്പെട്ടിരിക്കുകയല്ലേ? ഇന്ന് കമ്പോളത്തിന്റെ ആര്‍പ്പുവിളികളും ലേലംവിളികളുമാണോ ക്രിസ്തുമസിനെ വിളിച്ചറിയിക്കുന്നത്? അതോ ക്രിസ്തുമസ് ഉള്ളിലുണര്‍ത്തുന്ന സന്തോഷത്തിന്റെയും സ്‌തോത്രത്തിന്റെയും സംഗീതധാര കൊണ്ടാണോ?

അന്ന്, ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷം കേട്ടറിയുകയും കണ്ടറിയുകയും അനുഭവമാക്കുകയും ചെയ്ത ആട്ടിടയന്മാരില്‍ നിന്നും നാമിന്ന് എത്ര അകന്നിരിക്കുന്നു? ഗ്രാമീണമായ നിഷ്‌കളങ്കതയിലാണ് ആദ്യത്തെ ക്രിസ്തുമസ് സ്വര്‍ഗ്ഗവും ഭൂമിയും ബന്ധപ്പെട്ടവരെല്ലാവരും ആഘോഷിച്ചത്. അന്നത്തെ ആഘോഷത്തിന്റെയും ആരാധനയുടെയും ശ്രദ്ധാകേന്ദ്രം ആ ശിശുവായിരുന്നു. ഇന്ന് ആഘോഷങ്ങളില്‍ പലപ്പോഴും ആ ക്രിസ്തുവിനെ നമുക്കു നഷ്ടപ്പെടുകയാണോ? ജീവിതത്തില്‍ വളര്‍ന്ന് ഏറിക്കൊണ്ടിരിക്കുന്ന സങ്കീര്‍ണ്ണത നമുക്കൊരിക്കലും നഷ്ടപ്പെടാന്‍ പാടില്ലാത്ത എന്തൊക്കെയോ അപഹരിക്കയാണ്. പഴയ ലാളിത്യങ്ങള്‍ അപ്രത്യക്ഷമാകുന്നതിന്റെ ഫലം പഴയ സംതൃപ്തികളുടെ തിരോഭവിക്കലാണ്. കാരണം, ശാസ്ത്രങ്ങളും കണ്ടുപിടിത്തങ്ങളും മനുഷ്യന്റെ സുഖങ്ങളെയും ഇന്ദ്രിയ സൗഖ്യങ്ങളെയും പരിചരിക്കുമ്പോള്‍ അവ കൂടുതല്‍ കൂടുതല്‍ മോഹങ്ങള്‍ കാംക്ഷിക്കുന്ന അവസ്ഥ ഉണ്ടാക്കുകയാണ്. അങ്ങനെ മനുഷ്യന്റെ അസ്വാസ്ഥ്യവും അസംതൃപ്തിയും കൂടിക്കൂടി വരുന്നു. ക്രൈസ്തവ ധാര്‍മ്മിക നിയമങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ മാനവകുടുംബത്തിന്റെ ജീവിതത്തില്‍ അസ്വസ്ഥജനകമായ പ്രതികരണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു. മതവിശ്വാസങ്ങള്‍ തകരുമ്പോള്‍ യാതൊരു വിശ്വാസവും നയിക്കാനില്ലാത്ത ദു:സ്ഥിതിയില്‍ ആയിരങ്ങള്‍ എത്തുന്നു. തിരക്കുപിടിച്ച ഈ സങ്കീര്‍ണ്ണയുഗം അന്തസ്സുറ്റ എന്തോ ഒന്നിനെ, ശാന്തവും സ്ഥായിയുമായ ലാളിത്യം തികഞ്ഞ എന്തോ ഒന്നിനെ നമ്മില്‍ നിന്ന് അപഹരിച്ച് എടുത്തിരിക്കുന്നു. ഈ ഭൂമിയില്‍ നിന്ന് മഹത്ത്വം പിന്‍വാങ്ങിപ്പോയിരിക്കുന്നുവെന്ന് വിലപിക്കുന്നവര്‍ക്ക് നാം മാപ്പുകൊടുക്കുക.
കര്‍ത്താവിന്റെ കാലത്ത് ആടുകളെ മേയിച്ചു നടക്കുന്നവര്‍ അധകൃതരായി പരിഗണിക്കപ്പെട്ടവരായിരുന്നു. നാടോടികളായി നടക്കുന്നവര്‍ക്ക് അനുഷ്ഠാനങ്ങള്‍ പാലിക്കുക എളുപ്പമല്ലല്ലോ. ഈ പോരായ്മയാണ്, അവരെ അധകൃതരായിക്കണ്ട് മാറ്റി നിര്‍ത്തുവാന്‍ യഹൂദന്മാരെ പ്രേരിപ്പിച്ച പ്രധാന കാരണം. എന്നാല്‍ ക്രിസ്തു ജനിക്കുമ്പോള്‍ അവര്‍ക്കാണ് ആദ്യസന്ദേശം ലഭിക്കുന്നത്. ഇടയനായിരുന്ന ദാവീദിന്റെ കുലത്തില്‍ പുതിയ നിയമത്തിന്റെ ഇടയനായ ദാവീദുപുത്രന്‍ പിറന്നു. ദാവീദിന്റെ നഗരത്തിലെ പശുത്തൊഴുത്തിലെ പുല്‍ക്കൂട്ടില്‍ ദൈവം മനുഷ്യപുത്രനായി എന്ന വലിയ സന്തോഷ വാര്‍ത്ത മാലാഖമാര്‍ പറയുന്നത് രാജാവിനോടോ, മതപുരോഹിതന്മാരോടോ അല്ല, സാധാരണ ആട്ടിടയന്മാരോടാണ.് ദൂതന്‍ പറയുന്നത് 'ഭയപ്പെടേണ്ട' എന്നാണ.് ക്രിസ്തുമസിന്റെ സന്ദേശവും സന്തോഷവും നമ്മുടെ ഉള്ളിലെ ഭയത്തെ എടുത്തുമാറ്റുന്നതാണ്. നമ്മള്‍ ആയിരിക്കുന്ന ഇടങ്ങളില്‍ നിന്ന് നമ്മള്‍ എത്തിച്ചേരേണ്ട ഇടങ്ങളിലേക്കു നമ്മെ നയിക്കുന്നതാണ് യേശുവിന്റെ ജനനം.
പ്രവചനനിവൃത്തിക്കായി ഒത്തുച്ചേര്‍ന്നു നീങ്ങുന്ന യോസേഫും മറിയയും
ഗര്‍ഭിണിയായ മറിയയുടെ യാത്ര പ്രയാസകരമാണ്. സെന്‍സസുമായി ബന്ധപ്പെട്ട് പേര്‍ ചേര്‍ക്കുന്നതിനായി യോസേഫിന് ബേത്‌ലഹേമിലെത്തുകയും വേണം. പ്രവാചകന്മാരുടെ പ്രവചനം നിവൃത്തിയാകണമെങ്കില്‍ യേശുവിന്റെ ജനനം ബേത്‌ലഹേമില്‍ നടക്കണം. ബുദ്ധിമുട്ടുകളെയെല്ലാം തരണം ചെയ്ത് യോസേഫും മറിയയും ബേത്‌ലഹേമിലേക്ക് യാത്രയായി. നസ്രേത്തില്‍ നിന്ന് ബേത്‌ലഹേമിലെത്താന്‍ വളരെ ദൂരം യാത്രചെയ്യണം. 'നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ' എന്നു ദൂതന്മാരോടു മറുപടി പറഞ്ഞ മറിയ, വാക്കിനെ അന്വര്‍ത്ഥമാക്കി യോസേഫിനോടൊപ്പം യാത്രയായി, 'ജീവന്റെ അപ്പ'മായവന്‍ അങ്ങനെ 'അപ്പത്തിന്റെ ഭവന'ത്തില്‍ തന്നെ പ്രവചനങ്ങള്‍ പൂര്‍ത്തീകരിച്ച് ജാതനായി. ദൈവത്തിന്റെ പദ്ധതിയില്‍ പങ്കു ചേരുവാന്‍ പലതും തരണം ചെയ്യേണ്ടിവരും. 'നിന്റെ വാക്കുപോലെ എനിക്കു ഭവിക്കട്ടെ' എന്നതു മറിയ പറഞ്ഞ ഭംഗി വാക്കായിരുന്നില്ല, കഷ്ടത ഏറ്റെടുക്കുവാനുള്ള മനസ്സു തുറക്കലായിരുന്നു. ദൈവഹിതം എന്തെന്നു തിരിച്ചറിഞ്ഞിട്ടു തനിക്കു തോന്നിയ വഴികളിലൂടെ സഞ്ചരിക്കുന്നതാണ് ഇക്കാലത്തെ നമ്മുടെ സമീപനമെങ്കില്‍ യേശുവിന്റെ സവിധത്തില്‍ നാം ഒരിക്കലും എത്തിച്ചേരുകയില്ല.
സ്വര്‍ഗ്ഗം വിട്ടിറങ്ങി വന്ന മാലാഖമാര്‍
സ്വര്‍ഗ്ഗത്തിനും ഭൂമിക്കും അധിപതിയായവന്‍ ഒരു പുല്‍ക്കൂട്ടില്‍ മനുഷ്യശിശുവായിക്കിടക്കുന്ന കാഴ്ച മാലാഖമാരില്‍ എന്തു മാറ്റമാണ് വരുത്തിയത്? ഈ കാഴ്ച മാലാഖമാരെ ഏറ്റവും അത്ഭുതപ്പെടുത്തിയ കാഴ്ചയാണ്. ആ കാഴ്ച മാലാഖമാരെ സ്വര്‍ഗ്ഗത്തില്‍ നിന്നിറക്കി. ആകാശവിതാനത്തില്‍ അവര്‍ പ്രത്യക്ഷരായി. അവര്‍ സ്വര്‍ഗ്ഗീയഗാനം പൊഴിച്ചു. ആദ്യത്തെ ക്രിസ്തുമസ് കരോള്‍ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കുവാന്‍ ആട്ടിടയന്മാര്‍ക്കാണ് ഭാഗ്യമുണ്ടായത്. ആട്ടിടയന്മാര്‍ എവിടെയായിരുന്നു? ''അന്ന് ആ പ്രദേശത്ത് ഇടയന്മാര്‍ രാത്രിയില്‍ ആട്ടിന്‍കൂട്ടത്തെ കാവല്‍ കാത്തു വെളിയില്‍ പാര്‍ത്തിരുന്നു. അപ്പോള്‍ കര്‍ത്താവിന്റെ ഒരു ദൂതന്‍ അവരുടെ അരികെ നിന്നു, കര്‍ത്താവിന്റെ തേജസ്സ് അവരെ ചുറ്റി മിന്നി'' (ലൂക്കോസ്: 2:8,9) വീട്ടില്‍ കിടന്നുറങ്ങിയ, സ്വന്തം സുരക്ഷിതത്വത്തിന്റെ ഇടങ്ങളില്‍ വിശ്രമിച്ചവര്‍ക്കല്ല യേശുവിന്റെ ജനനവാര്‍ത്ത ദൂതന്മാരില്‍ നിന്നും നേരിട്ടു കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത്, ഉത്തരവാദിത്തപൂര്‍വ്വം തങ്ങളുടെ ആടുകളുടെ, 'കാവല്‍' എന്ന ചുമതല നിര്‍വഹിച്ചവര്‍ക്കാണ് ആ ഭാഗ്യമുണ്ടായത്. നമ്മെ ദൈവം ഏല്‍പ്പിച്ച ചുമതലാസ്ഥാനങ്ങളില്‍ നാം എത്രമാത്രം ഉത്തരവാദിത്ത്വമുള്ളവരാണ് എന്ന് ചിന്തിക്കണം. യേശുവിന്റെ ജനനം അലസരായിരിക്കുന്നവര്‍ക്കുള്ള സുവാര്‍ത്തയല്ല, തങ്ങളുടെ കര്‍മ്മ രംഗങ്ങളില്‍ ചുമതലാബോധമുള്ളവര്‍ക്കുള്ള സുവിശേഷമാണ്.
കേട്ട വാര്‍ത്തയെ നേരില്‍ക്കാണാന്‍ ഇറങ്ങിത്തിരിക്കുന്ന ആട്ടിടയര്‍
ദൂതന്മാരെ കാണുക, ദൂതന്മാരില്‍ നിന്നും യേശുവിന്റെ ജനനവാര്‍ത്ത കേള്‍ക്കുക, ദൂതന്മാരുടെ പാട്ടു കേള്‍ക്കുക എന്നിവയെല്ലാം ആട്ടിടയന്മാരെ ചരിത്രത്തിലെ ഒരു അസുലഭ ഭാഗ്യപദവിയിലേക്കാണ് ഉയര്‍ത്തിയത്. എന്നാല്‍ ആ പദവികൊണ്ട് അവര്‍ തൃപ്തിപ്പെട്ടില്ല. കേട്ട വാര്‍ത്ത കാണുവാന്‍ അവര്‍ ഇറങ്ങി പുറപ്പെട്ടു. ആട്ടിടയര്‍ പൊതുവെ സാഹസികരാണ്. അവര്‍ ഒരു സാഹസിക യാത്രയ്ക്കാണ് ഇറങ്ങിത്തിരിക്കുന്നത്. അവരുടെ തിടുക്കത്തിലുള്ള യാത്ര എത്ര സുന്ദരമായ ദൃശ്യമാണ്. രാത്രിയില്‍ സഞ്ചരിക്കുന്നതിന്റെ പ്രയാസങ്ങള്‍, ബഹുദൂരം സഞ്ചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം തരണം ചെയ്താണ് അവര്‍ ലക്ഷ്യസ്ഥാനത്തെത്തിയത്. ഇന്ന്, പ്രത്യേകിച്ചും ക്രിസ്തുമസ് കാലയളവില്‍ എത്രയെത്ര സന്ദേശങ്ങളാണ് യേശുവിന്റെ ജനനവുമായി ബന്ധപ്പെട്ട് നാം കേള്‍ക്കുന്നത്. കേട്ടതിനെ അനുഭവമാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കു മാത്രമാണ് ക്രിസ്തുമസിന്റെ യഥാര്‍ത്ഥ സന്തോഷവും, സംതൃപ്തിയും, ക്രിസ്തുമസ് നല്‍കുന്ന ദിശാബോധവും ലഭിക്കുന്നത്. ശീലകള്‍ ചുറ്റി പുല്‍ക്കൂട്ടില്‍ കിടക്കുന്ന ശിശുവിനെ കണ്ട്, ഈ പൈതലിനെക്കുറിച്ച് കേട്ട് വാക്ക് അറിയിച്ച്, കേട്ടതും കണ്ടതുമായ എല്ലാറ്റിനെയും കുറിച്ചും ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടു മടങ്ങിപ്പോയി. ഈ മടങ്ങിപ്പോക്ക് നമുക്കിന്നാവശ്യമാണ്. അവര്‍ അവരുടെ പ്രവര്‍ത്തന മേഖലയിലേക്ക് മടങ്ങിപ്പോയത്, ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ടാണ്. പുതിയൊരു ജീവന്‍ ക്രിസ്തുദര്‍ശനം അവര്‍ക്കു നല്‍കി. ക്രിസ്തുമസ് കഴിഞ്ഞ് പുതുവല്‍സരത്തിലേക്കു നാം പ്രവേശിക്കുമ്പോള്‍ ക്രിസ്തുവിലൂടെ ലഭ്യമായ പുതിയ ദര്‍ശനത്തോടും ചൈതന്യത്തോടും കൂടിയായിരിക്കണം നാം പ്രവേശിക്കേണ്ടത.് തന്നെത്തന്നെ ബലിയായി നല്‍കിയവനു നാം എന്താണ് പകരം നല്‍കുക?് ബലിയര്‍പ്പണമായി നമ്മുടെ ജീവിതം തീരണം.
ഫാ. ബോബി ജോസ് കട്ടിക്കാട്ട് ഇങ്ങനെയെഴുതി ''ക്രിസ്തുമസ് ഒരു ബലിയുടെ ഓര്‍മ്മകൂടിയാണ്. നെഞ്ചോടണച്ചു പിടിക്കുന്നയൊന്നിനെ വിട്ടുകളയുകയെന്നതിന്റെ വേദന എങ്ങനെയാണ് പറഞ്ഞുമനസ്സിലാക്കുക. ആയിരം ആട്ടിന്‍ പറ്റങ്ങളില്‍ നിന്ന് ഒരാടിനെ നല്‍കുന്നത് ബലിയല്ല. സ്വന്തം ഉടലിന്റെയും മനസ്സിന്റെയും ഭാഗമായൊരാളെ പോകാനനുവദിക്കുന്നതാണ് ബലി. ഹോറെബ് മലയിലെ അബ്രഹാമിന്റെ ബലി പോലെ. ക്രിസ്തുമസ്സിന്റെ വര്‍ണ്ണപ്പകിട്ടിലും ഞാനോര്‍മ്മിച്ചു വ്യാകുലപ്പെടുന്നത് പിതാവായ ദൈവത്തിന്റെ മനസ്സിനെക്കുറിച്ചാണ്. ഇസഹാക്കിനുപകരം അബ്രഹാമിന് ആട്ടിന്‍കുട്ടിയെ സമ്മാനിച്ചവന്‍ തന്റെ പുത്രനു പകരം ഒരാട്ടിന്‍ കൂട്ടിയെ കണ്ടെത്തിയില്ലല്ലോ. തന്റെ ഏകജാതനെ നല്‍കുമാറ് അത്രമേല്‍ ഭൂമിയെ ഇഷ്ടപ്പെട്ട ദൈവത്തിനായി നന്ദി മാത്രം മനസ്സില്‍. ക്രിസ്തു മരിച്ചപ്പോള്‍ ഏതാണ്ട് മദ്ധ്യാനമായിരുന്നു. എന്നിട്ടും നമ്മളിങ്ങനെ വായിക്കുന്നു. ''അപ്പോള്‍ സൂര്യനസ്തമിച്ചു.'' ക്രിസ്തു പിറന്നത് പാതിരാവിലും. അവന്റെ പിറവിയെ വിളംബരം ചെയ്ത് നക്ഷത്രമുദിച്ചു. ഒരുപമപോലെ ധ്യാനിക്കണം ഇവയെ. ഏതു മാധ്യാഹ്നത്തിലും എന്റെ മനസ്സില്‍ ക്രിസ്തുവിന്റെ മിഴികള്‍ അടയപ്പെടുമ്പോള്‍ എന്റെ സൂര്യനെ എനിക്ക് കൈമോശം വരുന്നു; ഒപ്പം ഏതിരുളിലും അവന്റെ മിഴികള്‍ എന്റെ നെഞ്ചില്‍ തുറക്കപ്പെടുമ്പോള്‍ എന്റെ സൂര്യനുദിക്കുന്നു. ഇനിമുതല്‍ ഉദയാസ്തമയങ്ങളെ നിര്‍ണ്ണയിക്കുന്നത് പ്രകൃതിയുടെ താളങ്ങളും നിയമങ്ങളുമല്ല, മറിച്ച്, ഉള്ളിലെ ക്രിസ്തുവിന്റെ സാന്നിധ്യവും അസാന്നിധ്യവുമാണ്. ബേത്‌ലഹേമിനു മുകളില്‍ തെളിഞ്ഞുനിന്ന നക്ഷത്രം പിന്നെ താഴേയ്ക്കു പതിച്ചുവെന്ന് ഒരു പാരമ്പര്യ കഥയുണ്ട്, യാക്കോബിന്റെ കിണറിന്റെ ആഴങ്ങളിലേക്ക്. ഇന്നുമതിന്റെ അടിത്തട്ടില്‍ ജ്വലിച്ചു കിടപ്പുണ്ട്. പക്ഷേ, പ്രശ്‌നമുണ്ട്. ഹൃദയ നൈര്‍മ്മ്യല്യമുള്ളവര്‍ക്കു മാത്രമേ നക്ഷത്രത്തിന്റെ ദര്‍ശനസൗഭാഗ്യം ലഭിക്കുകയുള്ളൂ'' (സഞ്ചാരിയുടെ ദൈവം)
ഈ ചിന്തയുടെ നക്ഷത്രം നമ്മെ നയിക്കുന്നത് ഒരു സത്യത്തിലേക്കാണ്. ആ സത്യം സാക്ഷാല്‍ സത്യമായ ക്രിസ്തു തന്നെ ഗിരിപ്രഭാഷണത്തില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
''ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍;അവര്‍ ദൈവത്തെ കാണും'' (മത്തായി 5:8)
ഈ വര്‍ഷത്തെ ക്രിസ്തുമസിന്റെ ആരാധനകളും ആഘോഷങ്ങളുമെല്ലാം, ഹൃദയശുദ്ധിയുള്ളവരായി ദൈവത്തെ കാണുന്ന, ദൈവം ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുന്ന ജീവിതസാക്ഷ്യത്തിലേക്ക് നമ്മെ നയിക്കട്ടെ.
 

How to accomplish a Successful Family Life - Rev Sajesh Mathews, Chennai

Ephesians 5:21-33

This is the right time to reflect about Family since it is being distorted with the influences of global standard of life style. Indian society is influenced by the sub-cultures, modernization and the global culture. People who live as homosexuals and lesbians claim themselves as family as well as the single parents who adopt children without married relationship claim that they have family life. Hence, the concept of family is being changed in our society. So, we need to focus the significance of Family life in all our meetings with due respect.
As we all know, Family is the essential unit in the entire social formation. Society is a web of relations between individual members. The definition of Family is set in various ways in different societies, but the crux is the same. Its definition can be found in any book of Sociology, but it is much more than a mere definition. It is the unit which binds husband, wife and children to celebrate, to enjoy and to have fellowship as they stay together as a family unit.
We’re in a crisis at the moment. Our world is turning towards an idea of marriage and we hardly reflect about marriage but talk more about relationship which may be the influences of western culture which does not focus about marriage because of the divorces and broken relationship within their communities. Even though context is the same in our society, we should give more emphasis about family life. Now in India, there are an increasing number of gay marriages and open marriages, broken marriages and sex outside of marriage that challenge the real family system in our society. As we celebrate family Sunday in our church we should not forget the fact that the Church consists with widows, orphans, divorced and divorcee who are the victims of family problems, who must be catered in our broader family relationship. That’s why today it’s more important than ever to be turning back to the Bible and reminding ourselves of how God intended marriage to be. Whether you’re a husband, a wife, single, married, a widower, a mother, a father, a friend or a child, we all should understand not just more about marriage, but understand more about God and his relationship with us.
Marriage is to be solemnized in the church because church is the holy place of God where we can feel and experience the presence of the God. Moreover we have a sacramental life. All the moments, good or bad, should be allied with sacraments. Marriage is sacrament in which bride and bridegroom join each other.

The Husband-Wife Relationship

Paul’s discussion in Ephesians chapter V appears to be a tension in this passage between a patriarchal practice and the modern outlook of family life. It is not the problem of the word of God but our understanding of it could be the problem. The text is very clear as it is linked with the relation of Christ and the Church. So there is only one model that can be followed. That is the relationship of Christ and Church and we should realize the fact that family life is not a contract but a covenantal relationship wherein Christ is the head of the family. Hence church (the bride) and Christ (the bridegroom) have the inseparable relationship so also the husband and wife should have the similar relationship.
The word ‘Submission’ that refers in verse 22 of chapter 5 is a misinterpreted word. The word "submit" means to arrange your life in subjection to another...” Here, Paul is not talking of submitting to an external authority. So the relationship is not oppressive or submissive and submission does not mean blind obedience or submission does not imply inferiority. In Christian marriage, submission is based on the unity and love of Christ with church. The husband and wife are essentially one body, one unit, just as Christ and the church are essentially one. The passage suggests that something more profound than a birth relationship is being established by this union. The man and the woman are one flesh in a way in which the parents and child are not. The wife's body does not belong to her alone, but also to her husband; the husband's body does not belong to him alone, but also to his wife (1 Corinthians 7:4)
The husband's submission implies by his sacrificial love and his love is to parallel with Christ's love in its sacrifice. ".(v.25)..and gave himself for it. . In today’s world many husband and wife merely understand the value of equality and mutual respect. It’s like a companionship where possessiveness, selfishness and ego have no place. The verses in Ephesians V instruct that the husband is to cherish his wife. This means that she is to be treated with tenderness and affection. This would mean that since love must be fed, there is to be a warm demonstrative love relationship.
When the bride and bridegroom join together in marriage, they LEAVE their parents and BEGIN a new life. They grow to be a NEW family unit. In other words, a new couple will detach from their old home. Two problems can happen here. Sometimes the parents find it hard to let their children leave when they get married. The role of the parent is to support their children as they start a new family life not interfere too much, but sometimes parents do more than support – they control that prevents the couple from cleaving together as they need to. The second problem is when the one or both of the married couple finds it hard to leave their old family, sometimes even after 20 years. Some people may still live with their parents after Marriage mentally. But regardless of how happy or sad their household was growing up, it’s important to establish our own family unit together.
In the selected passage, when Paul refers about love, he is not talking about erotic love. The word "erotic" comes from the Greek “eros”, a love that responds to the beauty of the other. Or it is not more than friendship love. The Greek word for this type of love is "philia," which is sometimes translated "brotherly love." However in today’s context the love between spouses should include friendship love. Sharing interests, having deep discussions, simply enjoying being in each other's company -- all these are vital parts of a good marriage. So love in marriage is not solely erotic, nor solely friendship.
.But it is “agape” When Paul writes, "Husbands, love your wives, just as Christ also loved the church", (v.25), he uses the word "agape." Agape love is a love that gives, a love that has the other's interest at heart. So in marriage there is a place for erotic love, and a place for friendship love. But the greatest of all loves is agape love, a love that gives, a love that does not demand or hold onto rights, but has the good of the other at heart.
V. 28-30, another principle of the husband's love is loving his wife as he loves himself. It is a sacrificing Love which means to give over power to another. It is the opposite of selfish --it is s-e-l-f-l-e-s-s. "No man ever yet hated his own flesh..." If we do anything well, we know how to love ourselves. It is natural to be aware of how we project ourselves and appear to others that is just as we would never embarrass or belittle ourselves. In the popular novel Anna Karenina, Tolstoy draws on a dual story line to enlighten marriage. He compares and contrasts Anna's marriage with that of Levin and Kitty. Anna and her husband make mistake after mistake, eventually leading to the destruction of their marriage, while Levin and Kitty epitomize a good marriage. Theirs is not perfect; but they understand their essential unity Levin could not be offended with her because she was himself. Therefore the Love that is referred in Ephesians 5 has a deep meaning.

Parenting- Relation with Children

If it brings to a close without the reference of Children and parenting in Christian family life, this writing may not do its justice. It is the high time to reflect about parenting when children are not being properly nurtured in the changing world and parents are not being trained to look after their children. Now a day children seem to be a burden for the new generation parents. Increasing number of couples who deny having children shows or challenges God’s intention in his creation. They may have to sacrifice their Job or give up their carrier and promotions by having a child. But they should not forget the fact that their parents have sacrificed their life to see their children are grown with all the possibilities of life.
Following are the few ways by which parenting will be successful.

Parents are the role models for children. They will follow what you act rather than what you say.
Spend time with children and understand their feelings. Because active listening is very important.
Explore their talents and mold them to attain their goal.
Never underestimate your child or compare your child with anyone. Each child is gifted with lot of potential to improve their abilities. It is important that to develop a positive self esteem in the child.
Don’t advise all the time which will help the children to hate their parents. Don’t punish your children if it is not required.
Parents have to talk to children about sex, media and TV. They are to be taught how to watch it or search websites wisely.
Family atmosphere will definitely influence the children’s character formation. What you render at home about life, values, family, church, world and frustrated comments about family life will persuade their view points.
Parents must see that their children are assigned with some responsibilities so that this would create oneness in his /her mind. They must realize the financial conditions and struggles that you are going through.
Express your emotions and understand the children’s emotions. Let the children have the freedom to share what they have in their mind.
Your efforts to improve their spiritual growth will help the children ultimately.
Conclusion: "better ideas" or "new innovations" in the husband/wife relationship that we see in this world may help us or destruct us. But our focus needs to be clear and it should be based on strong faith in God and in his word. We need to renew our determination to practice scriptural principles in our married relationship. If both the husband and the wife put God first and keep Him there, God will ensure the success of their marriage. May God help us to fulfill the vision of Parenting and family life according to His will.